Saturday, August 15, 2009

HEAL THE WORLD- A struggle for trusty relations...






Nagarathil ninnum vittumaari adhikam aarudeyum sradhaye aakarshikkaatha etho pazhaya kottaaramaayirunnu athu. Melkkoorayillaatha idinjupolinju veezhaaraaya bhithikal mathramaayi avasheshikkunna etho pazhaya kottaara samuchchayam. Enne ividekku balamaayi pidichukondu vannavarkku adarnna bhithikkidayil njerinju marikkaan bhayamillaayirikanam. Allenkilum policinteyo mattu senakaludeyo pidiyil akappetaal swayam nirayozhichu narakathilethaan madiyillaatha ikkoottar enthinu veezharaaya bhithiye bhayappedanam?!
Sthalam manasilaakkaathirikkan kannumoodikettiyirunathinaal pakal enikku pedi thonniyirunnilla. Ithrayum nerathe iruttine bhanjichukondu/ murichukondu avarenthinaanu ippol ee ‘emergency lamb’ kathichathu? Ee velichamalle ithrayum neram thottappurathu ninnu njaan ketta njarangalum moolalum oru policukaarantethaanennu eniku velippeduthithannathu?! Athukondalle ee bheekaraanthareeksham enne vettayaadunathu?! Kroora mardanathaal avashaanenkilum kayarukalaal bandhithanaanenkilum odungaatha veeryathaal virakollunna aa maanyadehavumaayi saamyappedthaan police vesham itta Suresh Gopiyekkaal mikacha mattoraal illennu njaan karuthunnu.

Apozhekkum aajaanubaahuvaaya oru bheekaranum kinkaranmaarum rangathethi. Kinkaranmaar ente kettazhichu. udanadi evideninno kurachu thadippettikal konduvanu meshayude roopathil adukki. Mattoru pettiyaakunna kaserayil enne iruthi. Meshayude maruvashathu aa bheekaranum irunnu. Ayaal aa meshayil candle kathichu vachu. Pathramaadhyamangalil kandu parichayamundu aa mukham. Police karante avastha kandathu muthal veerum vaashiyum kaanichittu kaaryamilla, nayathil samsaarichu ivarude sahathaapam pidichu pattanam ennu njaan manasil urappichirunnu.

Meshayil kay vachukondu njaan chothichu: “ee petti niraye bomb aano??”
Ayaal: ithil riffile aanu; nee irikkunnathinte akathaanu bomb!

Njan onnu nadungi!!

Njan: enthinaa bhaayi enne ee bheekaraanthareekshathil konduvannirikkunne??
Njaan ente cheriya lokathu kochu kochu ‘pakal swapnangalumaayi’ jeevichukollille??

Ayal; jeevicho…, pakshe ente oru pakal swapnam nee nadathitharenam.

[njaan shradhayode cheviyorthu. Ayal pathinja swarathil thudarnnu]

Varunna august 15inu nee padikkuna colegile functionu nee ninte baginu pakaram njaan tharunna bag kondupokanam. Avide vachu athu mattoraalkku kaymaarenam.

Entho bomb sphodanamo mato aanu avar plan cheythirikunnathu ennu njaan oohichu. Enthu marupadi parayenamennu ariyaathu njaan kuzhangi. Colegum chuttuvattavum ente manasil odiyethi! Ente kannukal eerananinju. Colegine rakshikanam enna darmika bodam ennil unarnnu!

eneetu emergency lamb eduthu kondu ayal :
athibudhi kanikaan sramikaruthu. Daa ithu manasiluntakanam. HAHAHA…..
[ayal attahasichukondu lamb police kaarante mukhathinu nere neetti. Bheethi janakamaayirunu aa kaazhcha.]
Ayal thudarnnu: Paavam CI Devaraj. Sathyasandhanaaya police officer aayirunnu. Njangal valathe kannu kuthippottichu. Ippol pillere pedippikaan maathram kollam. HAHAHA…


Udane, thala thaazhthi nilakondirunna aa dharmishtanaaya police officer thala uyarthi ayale thurichu nokki. Kopam kondu viraykkunundaayirunnu chorayil kulicha aa mukham.

CI Devaraj kopathode alari: Ajmal Ameer…, koodivannal 2 divasathekku koodi. Athinulil chaambalaakum neeyum ninteyee attahaasavum!!

Ajmal Ameer: nee submit cheytha athigooda rahasyangalude reportukale balathil alaranda! Ninteyaa visvasthanaaya senior officer..., ente departmental enikkum seniouraa!

Police man: oH….. Hell…!!

Ajmal Ameer(ente nere thirinju): yenthu parayunnu?? Ivane pole aavesham kollanamennundo? Aavaam! Ninte kannukal kuthippottikumenu nee pedikkanda…! Pakalu swapnam kaanaanullathalle?!

Enikku neriya aasvaasam thonni.

Ayal thudarnnu: Athinu pakaram matu 3 perude kannu eduthekkaam!

Ayal oru moolayilekku velicham kaanichu.
Nokkiyappol athaa ente achan amma aniyathi…
kayyum kaalum koottiketti vaayil plaster otticha nilayil…
aa kannukal eerananinjirunu. Njaan pinne onnum aalochichilla.
Aa kanneerinu pakaram aa kannukalil raktham ozhukunnathaayi sankalppikkan enikku kazhiyumaayirunnilla.

Njan paranju: njan cheyyaam! Believe me; ningalkku vendi njaanenthum cheyyam!!
Please, ivare onnum cheyyalle!! Njan ningale chathikkilla!! Sathyam!

Ithu ketta udane darmishtanaaya CI Devaraj uchathil enikku nere deshyappettu alari.
Devaraj: “nee ulpede aayirakkanakinu vidhyaarthikal sphodanathil venthumarikkunathaano ninakkum ninte kudumbathinum santhosham??
Nee ivarude chaaveru maathramaanu! A suicide bomber!!
Marichaalum maayilla aa dushperu!!!”


CI Devaraj ithrayum paranjappozhekkum Ajmal Ameer arayil thirukiyirunna thokku eduthu CI ude thondakkuzhiyikku nere njoonti. Orattahaasathode avan choontu viral thokkinte kanchiyil vachu. Ente njarambukalil chuduraktham vediyunda pole paanjuthudangi. Udane njaanirunna thadippetti pokkiyeduthu njaan ookkathil Ajmalinte thalakkadichu. Ayaal vedana illaatha ‘Terminator’ robotine pole ente nere thirinju; ayaalude thokkum! Kalipoonta ayal enikku nere choontiya thokil ninnum nirayozhichu.
Aa vediyochayil aa parisaramaake prakambanam kondu.
Ente nettiyil ninnum adhikam doore aayirunnila aa thokku. Vediyocha cheviyil alayadikunnathinu munpu vediyunda thalayotti thulachu thalachoru chitharichu kaanum!
Entho…. Enikku vedana ariyaan kazhiyunnilla. Kannil iruttu kerunnu. Njaan nilkkukayaano vediyettu nilathu kidakukayaano ennupolum ariyaan pattaatha avastha. Manasil maayathathayi chila mukhangal maathram. Rajyathinu vendi valamkannu kodutha dheeranaya police officer, eniku ee lokathil ettavum priyappettavaraaya ente achan, amma, kunjaniyathi…

Ee bheethi niranja lokathil avare vittu pokan manasanuvadichilla. Njaan ithuvare vilichittilaatha daivathe vilichu kenapekshichu. Valare samayathe kadina prayathnathinoduvil sarvashakthiyumeduthu kanpolakale thurannu narakathil ninnu swargathilekkulla vaathil paalikal thuranathu pole… kannukalil velicham veeshi…
Pettannu njaan chaadiyeneettirinnu. Kaathukalil Michel Jackson nte ‘Heal the world’ alayadichu. Mobilil alarm adichathaayirunnu athu. Samayam 3:30 pm. Njaan kanda bheekara drishyangal uchayurakkathilo kanda pakal swapnam maathramaayirunnu!

Eppol venamenkilum nammudeyokke jeevithathil sambhavichekkaavunna ‘Bheekaramaaya pakalswapnam’!!

The message which I would like to convey through this story…




















Urachu visvasikkaavunna ethra koottukaarundu ninakku?? ninnodu aduthu idapazhakunnavar orikal moshappetta reethiyil chithreekarikkappettaal neeyum moshappettavanaaville?? Ee lokathu aareyokke visvasichu koottukaaraakkam ennu engane thirichariyum??
Ente amma ennodu chothikkarulathaanu ithokke!
Sahapaadikalodu polum akalam paalikanam ennanu ente amma parayaarullathu. Maadhyamangalilum mattum oronnu vaayichulla parichaya sambathanu ammaye ingane parayaan prerippichathu. Pakshe ingane negative attitude vachukondu jeevikuka enne sambandichidatholam alpam budhimuttulla erppadaanu. Enikku athu oru tharam swaasam muttalaanu. Njaan ellaavarodum thuranna manasode idapedan aagrahikunnu. ‘Nallathu koduthaal nallathe kittu’ enna policy aanu njaan paalikkaaru.
Pakshe mel paranjathu pole saamuhika virudha prasthaanangal enikku ‘bheekaramaaya oru pakal swapnam’ thaneyaanu. Bheekaratha maathramalla; raashtreeya durbharanam, gundaa vilayaattam, lahari vyavasaayam, sexracket….etc enningane enthellaam prasnangal undu nammude samoohathil?! Ithonumaayi negativo positivo aaya bandhangal vachupularthunnillenkil polum chilapol nammalum ithinteyokke irayaayekkaam. Mariyaadaykku traffic junctionil signal kathu kidakkunna vandiyil evide ninno paanju vanna mattoru vandi idichum accidents undaavaarille?! Athupole!!
Innu namukku namude chuttupaadum kaanunna aalukaleyum avarude pravarthiyeyum ariyaanum visvasikkaanum kevalam kannukalum kathukalum maathram poraathaayirikkunu. Ingane oravasarathil august 15th inu swaathanthriyam aahoshikunathu polum ardhashoonyamanu [meaning less] ennu njaan abhipraayappedukayaanu.
Enkilum wish u all a “HAPPY INDEPENDENCE DAY”


Friday, August 14, 2009

HEAL THE WORLD- A strugle for trusty relations...



നഗരത്തില്‍ നിന്നും വിട്ടുമാറി അധികം ആരുടേയും ശ്രദ്ധയെ ആകര്‍ഷിക്കാത്ത ഏതോ പഴയ കൊട്ടാരമായിരുന്നു അത് . മേല്‍ക്കൂരയില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഭിത്തികള്‍ മാത്രമായി അവശേഷിക്കുന്ന ഏതോ പഴയ കൊട്ടാര സമുച്ചയം . എന്നെ ഇവിടേയ്ക്ക് ബലമായി പിടിച്ചുകൊണ്ടു വന്നവര്‍ക്ക് അടര്‍ന്ന ഭിതിക്കിടയില്‍ ഞെരിഞ്ഞു മരിക്കാന്‍ ഭയമില്ലായിരികണം . അല്ലെങ്കിലും പോളിസിന്റെയോ മറ്റു സെനകലുടെയോ പിടിയില്‍ അകപ്പെടാല്‍ സ്വയം നിറയൊഴിച്ചു നരകതിലെതാന്‍ മടിയില്ലാത്ത ഇക്കൂട്ടര്‍ എന്തിന് വീഴാറായ ഭിത്തിയെ ഭയപ്പെടണം ?!
സ്ഥലം മനസിലാക്കാതിരിക്കാന്‍ കന്നുമൂടികെട്ടിയിരുനതിനാല്‍ പകല്‍ എനിക്ക് പേടി തോന്നിയിരുന്നില്ല . ഇത്രയും നേരത്തെ ഇരുട്ടിനെ ഭഞ്ഞിച്ചുകൊണ്ട് / മുറിച്ചുകൊണ്ട് അവരെന്തിനാണ് ഇപ്പോള്‍ ഈ ‘എമര്‍ജന്‍സി ലാംബ് ’ കത്തിച്ചത് ? ഈ വെളിച്ചമല്ലേ ഇത്രയും നേരം തൊട്ടപ്പുറത്ത് നിന്നു ഞാന്‍ കേട്ട ഞാരങ്ങളും മൂളലും ഒരു പോലീസ്‌ കാരന്റെ ആയിരുന്നു എന്ന് എനിക്ക് വെളിപ്പെടുതിതന്നത് ?! അതുകൊണ്ടല്ലേ ഈ ഭീകരാന്തരീക്ഷം എന്നെ വെട്ടയാടുനത് ?! ക്രൂര മര്ടനതാല്‍ അവശാനെന്കിലും കയറുകളാല്‍
ബന്ധിതനാനെന്കിലും ഒടുങ്ങാത്ത വീര്യതാല്‍ വിറകൊള്ളുന്ന ആ മാന്യടെതവുമായി സാമ്യപ്പെട്താന്‍ പോലീസ് വേഷം ഇട്ട സുരേഷ് ഗോപിയെക്കാള്‍ മികച്ച മറ്റൊരാള്‍ ഇല്ലെന്നു ഞാന്‍ കരുതുന്നു .

അപ്പോഴേക്കും ആജാനുബാഹുവായ ഒരു ഭീകരനും കിങ്കരന്മാരും രംഗത്തെത്തി . കിങ്കരന്മാര്‍ ente കെട്ടഴിച്ചു . ഉടനടി എവിടെനിന്നോ കുറച്ചു തടിപ്പെട്ടികള്‍ കൊണ്ടുവന് മേശയുടെ രൂപത്തില്‍ അടുക്കി . മറ്റൊരു പെട്ടിയാകുന്ന കസേരയില്‍ എന്നെ ഇരുത്തി . മേശയുടെ മറുവശത്ത് ആ ഭീകരനും ഇരുന്നു . അയാള്‍ ആ മേശയില്‍ കാണ്ട്ലെ കത്തിച്ചു വച്ചു . പത്രമാധ്യമങ്ങളില്‍ kandu പരിചയമുണ്ട് ആ മുഖം . പോലീസ് കാരന്റെ അവസ്ഥ കണ്ടത് മുതല്‍ വീറും വാശിയും കാണിച്ചിട്ട് കാര്യമില്ല , നയത്തില്‍ സംസാരിച്ചു ഇവരുടെ സഹതാപം പിടിച്ചു പട്ടണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു .

മേശയില്‍ കായ്‌ വച്ചുകൊണ്ട് ഞാന്‍ ചോതിച്ചു : “ഈ പെട്ടി നിറയെ ബോംബ് ആണോ ??”
അയാള്‍ : ഇതില്‍ രിഫ്ഫിലെ ആണ് ; നീ ഇരിക്കുന്നതിന്റെ അകത്താണ് ബോംബ് !

ഞാന്‍ ഒന്നു നടുങ്ങി !!

ഞാന്‍ : എന്തിനാ ഭായി എന്നെ ഈ ഭീകരാന്തരീക്ഷത്തില്‍ കൊണ്ടുവന്നിരിക്കുന്നെ ??
ഞാന്‍ എന്റെ ചെറിയ ലോകത്ത് കൊച്ചു കൊച്ചു ‘പകല്‍ സ്വപ്നങ്ങളുമായി ’ ജീവിച്ചുകൊല്ലില്ലേ ??

അയാള്‍ ; ജീവിച്ചോ …, പക്ഷെ എന്റെ ഒരു പകല്‍ സ്വപ്നം നീ നടത്തിതരേണം .

[ഞാന്‍ ശ്രദ്ധയോടെ ചെവിയോര്‍ത്തു . അയാള്‍ പതിഞ്ഞ സ്വരത്തില്‍ തുടര്‍ന്ന് ]

വരുന്ന august 15inu നീ പഠിക്കുന്ന കോളേജിലെ functionu നീ നിന്റെ ബാഗിന് പകരം ഞാന്‍ തരുന്ന ബാഗ്‌ കൊണ്ടുപോകണം . അവിടെ വച്ചു അത് മറ്റൊരാള്‍ക്ക് കയ്മാരേണം .

എന്തോ ബോംബ് സ്ഫോടനമോ മാടോ ആണ് അവര്‍ പ്ലാന്‍ ചെയ്തിരികുന്നത് എന്ന് ഞാന്‍ ഊഹിച്ചു . എന്ത് മറുപടി പറയേണമെന്നു അറിയാത്ത് ഞാന്‍ കുഴങ്ങി . കലെങും ചുറ്റുവട്ടവും എന്റെ മനസ്സില്‍ ഓടിയെത്തി! എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു . കലെങിനെ രക്ഷികണം എണ്ണ ദര്മിക ബോധം എന്നില്‍ ഉണര്‍ന്നു !

എണീറ്റ് എമര്‍ജന്‍സി ലാംബ് എടുത്തു കൊണ്ടു അയാള്‍ :
അതിബുദ്ധി കാണിക്കാന്‍ ശ്രമികരുത് . ദാ ഇതു മനസിലുന്റാകണം . ഹാഹഹ…..
[അയാള്‍ അട്ടഹസിച്ചുകൊണ്ട് ലാംബ് പോലീസ് കാരന്റെ മുഖത്തിന്‌ നേരെ നീട്ടി . ഭീതി ജനകമായിരുനു ആ കാഴ്ച .]
അയാള്‍ തുടര്‍ന്ന് : പാവം CI ദേവരാജ് ; സത്യസന്ധനായ പോലീസ് ഓഫീസര്‍ ആയിരുന്നു . ഞങ്ങള്‍ വലത്തേ കണ്ണ് കുതിപ്പോട്ടിച്ചു . ഇപ്പോള്‍ പിള്ളേരെ പേടിപ്പിക്കാന്‍ മാത്രം കൊല്ലം . ഹാഹഹ …


ഉടനെ , തല താഴ്ത്തി നിലകൊണ്ടിരുന്ന ആ ധര്മിഷ്ടനായ police officer തല ഉയര്ത്തി അയാളെ തുറിച്ചു നോക്കി . കോപം കൊണ്ടു വിരയ്ക്കുനുണ്ടായിരുന്നു ചോരയില്‍ കുളിച്ച ആ മുഖം .

CI ദേവരാജ് കോപത്തോടെ അലറി : അജ്മല്‍ അമീര്‍ …, കൂടിവന്നാല്‍ 2 ദിവസത്തേക്ക് കൂടി . അതിനുളില്‍ ചാമ്പലാകും നീയും നിന്റെയീ അട്ടഹാസവും !!

അജ്മല്‍ അമീര്‍ : നീ സുബ്മിറ്റ്‌ ചെയ്ത അതിഗൂട രഹസ്യങ്ങളുടെ report കളുടെ ബലത്തില്‍ അലറണ്ട ! നിന്റെയാ വിശ്വസ്തനായ senior officer..., എന്റെ ടെപര്‍ത്മെന്ടല്‍ എനിക്കും സീനിയര്‍ ആണ് !

പോലീസ് മാന്‍ : oH….. Hell…!!

അജ്മല്‍ അമീര്‍ (എന്റെ നേരെ തിരിഞ്ഞു ): എന്ത് പറയുന്നു ?? ഇവനെ പോലെ ആവേശം കൊല്ലനമെന്നുണ്ടോ ? ആവാം ! നിന്റെ കണ്ണുകള്‍ കുതിപ്പോട്ടികുമെനു നീ പേടിക്കണ്ട …! പകല് സ്വപ്നം കാനാനുല്ലതല്ലേ ?!

എനിക്ക് നേരിയ ആശ്വാസം തോന്നി .

അയാള്‍ തുടര്‍ന്ന് : അതിന് പകരം മറു 3 പേരുടെ കണ്ണ് എടുത്തേക്കാം !

അയാള്‍ ഒരു മൂലയിലേക്ക് വെളിച്ചം കാണിച്ചു .
നോക്കിയപ്പോള്‍ അതാ എന്റെ അച്ഛന്‍ അമ്മ അനിയത്തി …
കയ്യും കാലും കൂട്ടികെട്ടി വായില്‍ പ്ലസ്റെര്‍ ഒട്ടിച്ച നിലയില്‍ …
ആ കണ്ണുകള്‍ ഈരനനിഞ്ഞിരുനു . ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല .
ആ കണ്ണീരിനു പകരം ആ കണ്ണുകളില്‍ രക്തം ഒഴുകുന്നതായി സങ്കല്‍പ്പിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല .

ഞാന്‍ പറഞ്ഞു : ഞാന്‍ ചെയ്യാം ! Believe me ; നിങ്ങള്ക്ക് വേണ്ടി ഞാനെന്തും ചെയ്യാം !!
പ്ലീസ് , ഇവരെ ഒന്നും ചെയ്യല്ലേ !! ഞാന്‍ നിങ്ങളെ ചതിക്കില്ല !! സത്യം !

ഇതു കേട്ട ഉടനെ ദര്മിഷ്ടനായ സി ദേവരാജ് ഉച്ചത്തില്‍ എനിക്ക് നേരെ ദേഷ്യപ്പെട്ടു അലറി .
ദേവരാജ് : “നീ ഉള്‍പെടെ ആയിരക്കനകിനു വിധ്യാര്തികള്‍ സ്ഫോടനത്തില്‍ വെന്തുമാരിക്കുനതാണോ നിനക്കും നിന്റെ കുടുംബത്തിനും സന്തോഷം ??
നീ ഇവരുടെ ചാവേര് മാത്രമാണ് ! എ suicide bomber!!
മരിച്ചാലും മായില്ല ആ ദുഷ്പേര് !!!”


CI ദേവരാജ് ഇത്രയും പറഞ്ഞപ്പോഴേക്കും അജ്മല്‍ അമീര്‍ അരയില്‍ തിരുകിയിരുന്ന തോക്ക് എടുത്തു CI ഉടെ തോന്ടക്കുഴിയിക്ക് nere ന്ഞൂന്റി . Orattahaasathode avan choontu viral തോക്കിന്റെ കണ്ചിയില്‍ വച്ചു . എന്റെ ഞരമ്പുകളില്‍ ച്ചുടുരക്തം വെടിയുണ്ട പോലെ പാഞ്ഞുതുടങ്ങി . ഉടനെ ഞാനിരുന്ന തടിപ്പെട്ടി പൊക്കിയെടുത്തു ഞാന്‍ ഊക്കത്തില്‍ അജ്മാലിന്റെ തലക്കടിച്ചു . അയാള്‍ വേദന ഇല്ലാത്ത ‘Terminator ’ രോബോടിനെ പോലെ എന്റെ നേരെ തിരിഞ്ഞു ; അയാളുടെ തോക്കും ! കളിപൂന്ട അയാള്‍ എനിക്ക് നേരെ ചൂണ്ടിയ തോകില്‍ നിന്നും നിറയൊഴിച്ചു .
ആ വെടിയോച്ചയില്‍ ആ പരിസരമാകെ പ്രകമ്പനം കൊണ്ടു .
എന്റെ നെറ്റിയില്‍ നിന്നും അധികം ദൂരെ ആയിരുന്നില ആ തോക്ക് . വെടിയൊച്ച ചെവിയില്‍ അലയടികുന്നതിനു മുന്പ് വെടിയുണ്ട തലയോട്ടി തുളച്ചു തലച്ചോറ് ചിതറിച്ചു കാണും !
എന്തോ …. എനിക്ക് വേദന അറിയാന്‍ കഴിയുന്നില്ല . കണ്ണില്‍ ഇരുട്ട് കേരുന്നു . ഞാന്‍ നില്‍ക്കുകയാണോ വെടിയേറ്റു നിലത്തു കിടകുകയാണോ എന്നുപോലും അറിയാന്‍ പറ്റാത്ത അവസ്ഥ . മനസ്സില്‍ മായതതായി ചില മുഖങ്ങള്‍ മാത്രം . രാജ്യത്തിന്‌ വേണ്ടി വലംകന്നു kodutha ധീരനായ പോലീസ് officer, എനിക്ക് ഈ ലോകത്തില്‍ ഏറ്റവും പ്രിയപ്പെട്ടവരായ എന്റെ അച്ഛന്‍ , അമ്മ , കുഞ്ഞനിയത്തി …

ഈ ഭീതി നിറഞ്ഞ ലോകത്തില്‍ അവരെ വിട്ടു പോകാന്‍ മനസനുവടിച്ചില്ല . ഞാന്‍ ഇതുവരെ വിളിചിട്ടിലാത്ത ദൈവത്തെ വിളിച്ചു കേണപേക്ഷിച്ചു . വളരെ സമയത്തെ കഠിന പ്രയത്നത്തിനൊടുവില്‍ സര്‍വ്വശക്തിയുമെടുത്ത്‌ കണ്പോലകളെ തുറന്നു നരകത്തില്‍ നിന്നു സ്വര്‍ഗത്തിലേക്കുള്ള വാതില്‍ പാളികള്‍ തുരനത് പോലെ … കണ്ണുകളില്‍ വെളിച്ചം വീശി …
പെട്ടന്ന് ഞാന്‍ ചാടിയെനീട്ടിരിന്നു . കാതുകളില്‍ മൈക്കിള്‍ ജാക്ക്സണ്‍ ന്റെ ‘Heal the world’ അലയടിച്ചു . മൊബൈലില്‍ അലാറം അടിച്ചതായിരുന്നു അത് . സമയം 3:30 pm. ഞാന്‍ കണ്ട ഭീകര ദ്രിശ്യങ്ങള്‍ ഉച്ചയുരക്കതിലോ കണ്ട പകല്‍ സ്വപ്നം മാത്രമായിരുന്നു !

എപ്പോള്‍ വേണമെങ്കിലും നമ്മുടെയൊക്കെ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന ‘ഭീകരമായ പകല്‍സ്വപ്നം ’!! നമുക്കോ നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കോ സംഭവിച്ചു കഴിയുമ്പോഴേ നമ്മള്‍ ഇങ്ങനെ ഉള്ള കുഴപ്പങ്ങളെ കുറിച്ചു വ്യാകുലപ്പെടാരുള്ളൂ .